IndiaNews

കാമുകൻ വഴക്കിനിടെ കാമുകിയെ തീകൊളുത്തി- യുവതി കാമുകനെ കെട്ടിപ്പിടിച്ചു-പിന്നീട് നടന്നത്

 

മഹാരാഷ്ട്ര ( ഉത്സാഹ് നഗർ ):വഴക്കിനെ തുടർന്ന് കാമുകൻ കാമുകിയെ തീ കൊളുത്തി. എന്നാൽ പിന്നീട് നടന്നത് നാടകീയ രംഗങ്ങൾ.വസ്ത്ര വ്യാപാര കേന്ദ്രത്തിലാണ് സംഭവം നടന്നത്. വഴക്കിനെ തുടർന്ന് 30 കാരിയായ പാർവതി മെഹത്രയെ കാമുകൻ നരസിംഹ തലരിയെ (40) പെട്രോൾ ഒഴിച്ച് കൊളുത്തുകയായിരുന്നു. എന്നാൽ തീകൊളുത്തിയ വേദന സഹിക്കാതെ യുവതി കാമുകനെ കെട്ടിപ്പിടിച്ചു. പാർവതി സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു.

നരസിംഹയെ 80 ശതമാനം പൊള്ളലോടെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം ശ്രദ്ധയിൽ പെട്ട സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചതും ഫയർ ഫോഴ്‌സിനെ അറിയിച്ചതും.വസ്ത്ര വ്യാപാര കേന്ദ്രത്തിലെ ജോലിക്കാരായ ഇരുവരും ചൊവ്വാഴ്‌ച വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. യുവതിയെ കൊളുത്താനായി യുവാവ് പെട്രോൾ വാങ്ങിയിരുന്നതായും പോലീസ് വ്യക്തമാക്കി.എന്നാൽ അപകട മരണത്തിനാണ് തൽക്കാലം കേസ് എടുത്തിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button