NewsGulf

തട്ടിപ്പ് നടത്തി ബഹ്റൈനിൽ നിന്ന് മുങ്ങിയ ദമ്പതികളെ കേരളത്തിൽ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം ; തട്ടിപ്പ് നടത്തി ബഹ്റൈനിൽ നിന്ന് മുങ്ങിയ ദമ്പതികൾ കേരളത്തിൽ വെച്ച് പിടിയിലായി. ബഹ്റൈനിലുള്ള ഒരു സിഗററ്റ് കമ്പനിയിൽ നിന്ന് ഒരു കോടി രൂപ  തട്ടിച്ച് കടന്ന ഹക്കീം (52) നസീമാബീവി (45) ആണ് പിടിയിലായത്.

ബഹ്റൈനിലെ മൊത്ത വിതരണ കമ്പനിയായ മുഹമ്മദ് ജലാൽ ആൻഡ് സൺസിൽ നിന്ന് ദമ്പതികളുടെ ഉടമസ്ഥതയിലുള്ള വൺ ഡിസ്‌ട്രിബ്യുഷൻ കമ്പനി സിഗരറ്റ് വിറ്റ് കിട്ടിയ പണവുമായി ഇവർ മുങ്ങിയെന്നാണ് പരാതി. കമ്പനി അധികൃതർ റൂറൽ എസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button