Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNews

കല്‍കി’ അവതാരം ചമഞ്ഞ് വലവീശി പിടിച്ചത് 50 ലേറെ ടെക്കി പെണ്‍കുട്ടികളെ നഗ്നശരീര പൂജകള്‍ നടത്തി തട്ടിയത് ലക്ഷങ്ങള്‍ : ഒപ്പം പീഡനവും

കൊച്ചി: കല്‍ക്കിയുടെ അവതാരമെന്ന് പറഞ്ഞ് ദിവ്യന്‍ ചമഞ്ഞ് ഫ്ളാറ്റില്‍ പെണ്‍കുട്ടികളെ താമസിപ്പിച്ച് പീഡിപ്പിച്ച ദിവ്യന്‍ പൊലീസിനോട് കുറ്റമെല്ലാം സമ്മതിച്ചു. ഇന്‍ഫോ പാര്‍ക്കിലെ ടെക്കികളെയാണ് ഈ ദിവ്യന്‍ വലവീശിപ്പിടിച്ചത്. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളില്‍ നിന്ന് ഇയാള്‍ പണം തട്ടിയെന്നും പൊലീസ് അറിയിച്ചു. ഇന്‍ഫോപാര്‍ക്കില്‍ ജോലിക്ക് പോയ സഹോദരിയെയും കൂട്ടുകാരികളായ രണ്ടുപേരെയും കാണാനില്ലെന്ന കോട്ടയം സ്വദേശിയുടെ പരാതിയിലാണ് കല്‍ക്കി അവതാരത്തിന്റെ കഥ കഴിച്ചത്.
പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ അമേരിക്കയില്‍ നിന്ന് ബിരുദമെടുത്ത ഡോക്ടറാണെന്നു പറഞ്ഞാണ് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് പറഞ്ഞു.
വിദേശത്തുനിന്ന് ന്യൂറോ സര്‍ജറിയില്‍ ബിരുദം നേടിയ ഡോക്ടറാണെന്നാണ് ഇയാള്‍ പറഞ്ഞാണ് ഐ.ടി പാര്‍ക്കില്‍ നിന്നും യുവതികളേ വലവീശി പിടിക്കുന്നത്. പെണ്‍കുട്ടികളില്‍ ചിലരോടൊപ്പം വേളാങ്കണ്ണി, രാമേശ്വരം, ധനുഷ്‌കോടി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇയാള്‍ കറങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇപ്പോള്‍ 3 സ്തീകളെ കൈയോടെ പിടികൂടിയെങ്കിലും കൂടുതല്‍ സ്തീകള്‍ പരാതി നല്കാന്‍ മടിക്കുന്നു. 50ഓളസ്ം സ്ത്രീകള്‍ ഇയാളുടെ പൂജകളില്‍ പങ്കെടുത്തിട്ടുണ്ടാകുമെന്നും ഫ്ളാറ്റില്‍ കിടന്നിട്ടുമുണ്ടെന്നും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവതികള്‍ പറഞ്ഞു.

ബ്രഹ്മപുരത്തെ ഫ്ളാറ്റില്‍ ഉന്നത ബിരുദധാരികളായ മൂന്നു പെണ്‍കുട്ടികളെ ഇയാള്‍ താമസിപ്പിച്ചിരുന്നു. താന്‍ കല്‍ക്കിയുടെ അവതാരമാണെന്നും ദിവ്യശക്തിയുണ്ടെന്നും പെണ്‍കുട്ടികളെ പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടി. ഇതിലൊരാളുടെ സഹോദരനെയും ഭാര്യയെയും ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി താമസിപ്പിച്ചിരുന്നു. സഹോദരന്‍ മരിച്ചു പോകുന്നും വിധവാ യോഗമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പെണ്‍കുട്ടികളിലൊരാളുടെ സഹോദരന്റെ ഭാര്യയെ പീഡിപ്പിച്ചെന്നുള്ള പരാതിയും പൊലീസിന് കിട്ടി. വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചുവച്ച് മറ്റൊരു വിവാഹവും കഴിച്ചിരുന്നു. അങ്ങനെ രണ്ട് കല്ല്യാണവും കഴിച്ചു.

കൊച്ചിയിലെ മാളില്‍ ജീവനക്കാരിയായ ഇടുക്കി സ്വദേശിനിയെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ എന്ന് പറഞ്ഞാണ് വിവാഹം കഴിച്ചത്. ഈ പെണ്‍കുട്ടിയെ ഫ്ളാറ്റിനടുത്ത് വീടെടുത്ത് താമസിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഫ്ളാറ്റില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടികളെ നിരന്തര മാനസിക സമ്മര്‍ദത്തിലൂടെ അടിമകളാക്കിയെന്നാണ് പൊലീസ് പറയുന്നത്. ഫ്ളാറ്റില്‍ നിന്ന് എയര്‍ഗണും, കത്തിയും പൂജാസാമഗ്രികളും കണ്ടെടുത്തു. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന 3 പെണ്‍കുട്ടികളേ കാണാനില്ലെന്ന എന്ന പരാതിയാണ് ഉണ്ണികൃഷ്ണനെ കുടുക്കിയത്.

ഉണ്ണികൃഷ്ണന്‍ ന്യൂറോ സര്‍ജ്ജന്‍ എന്നു പറഞ്ഞ് ഫ്ളാറ്റില്‍ വയ്ച്ച് പെണ്‍കുട്ടികളേ ചികില്‍സിക്കുകയും, മന്ത്രവാദം നടത്തുകയുമായിരുന്നു. ന്യൂറോ സര്‍ജ്ജനായ തനിക്ക് ജ്യോതിഷവും സിദ്ധ ചികില്‍സയും അറിയാമെന്നും പൂജകളിലൂടെ പല രോഗങ്ങളും അപകടങ്ങളും ദോഷങ്ങളും ഒഴിവാക്കാം എന്നും ഇയാള്‍ പെണ്‍കുട്ടികളേ പറഞ്ഞ് ധരിപ്പിച്ച് ഫ്ളാറ്റില്‍ താമസിപ്പിക്കുകയും ചികില്‍സിക്കുകയും ആയിരുന്നു. ഇതില്‍ ഒരു യുവതിയെ സുഹൃത്തിനെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കുകയും ചെയ്തു. യുവതിയുടെ സഹോദരനേയും ഇയാളുടെ ഭാര്യയേയും ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തി ഭര്‍ത്താവിന് അപമൃത്യു സംഭവിക്കുമെന്നും അത് ഒഴിവാക്കാന്‍ പൂജ നടത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതിനായി 1.73 ലക്ഷം രൂപ അവരില്‍ നിന്നു വാങ്ങിയതായും പൊലീസ് പറഞ്ഞു.
ഒളിക്യാമറയില്‍ പൂജക്കെന്ന പേരിലും ചികില എന്ന പേരിലും തങ്ങളേ വിവസ്ത്രയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പെണ്‍കുട്ടികള്‍ പൊലീസില്‍ വിവരം നല്കി. മൂന്നു യുവതികള്‍ ഇയാളുടെ പൂജകളിലും മറ്റും വിശ്വസിച്ച് മാതാപിതാക്കളോടൊപ്പം പോകാന്‍ ആദ്യം കൂട്ടാക്കിയില്ലെന്നും പൊലീസ് പറഞ്ഞു. അത്രക്കും യുവതികള്‍ മന്ത്രവാദിയേ വിശ്വസിച്ചിരുന്നു. മന്ത്രവാദിയും ഡോക്ടറും ചമഞ്ഞ് ഒരു വര്‍ഷമായി ഉണ്ണികൃഷ്ണന്‍ ചൂഷണം ചെയ്തത് ഇന്‍ഫോ പാര്‍ക്കിലേ നിരവധി ഐ.ടി.യുവതികളെയായിരുന്നു. ഒരാള്‍ ഇയാളുടെ അടുത്തുവന്നാല്‍ അവര്‍ മാനസീക സുഖം ലഭിക്കും, മെഡിറ്റേഷനും പൂജയും ഉണ്ടെന്നും പറഞ്ഞ് കൂട്ടുകാരികളേയും ഇവര്‍ കൊണ്ടു വരും. അങ്ങനെയാണ് വ്യാജ മന്ത്രവാദവുമായി ഇയാള്‍ തടിച്ചു കൊഴുത്തത്.

ശരീര സ്വതന്ത്ര പൂജകള്‍ എന്ന പേരില്‍ വിവസ്ത്രയാക്കി ഹോമ കുണ്ഠത്തിനരികേ സ്ത്രീകളേ ഇരുത്തുന്നതും തുടര്‍ന്ന് മണിക്കൂറുകള്‍ പൂജ നടത്തുന്നതും ഇയാളുടെ രീതിയായിരുന്നു. സ്ത്രീകളുടെ നഗ്നത ആസ്വദിക്കുകയും പകര്‍ത്തുകയും ചെയ്യുന്നതിന് പുറമേ ഒരു പൂജക്ക് 1.5 ലക്ഷം രൂപവരെ വാങ്ങിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button