Gulf

യുഎഇയില്‍ പുതിയ ഗതാഗതനിയമം: സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ കടുത്തപിഴ

അബുദാബി: ഗതാഗതവുമായി ബന്ധപ്പെട്ട് യുഎഇയില്‍ കര്‍ശനങ്ങള്‍ നിയമങ്ങളാണ് നടപ്പിലാക്കി വരുന്നത്. വീണ്ടും ഗതാഗത നിയമം പരിഷ്‌കരിച്ചിരിക്കുകയാണ്. പുതിയ ഭേദഗതി പ്രകാരം യാത്രക്കാര്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. ഡ്രൈവര്‍ മാത്രമല്ല, മുന്‍സീറ്റിലിരിക്കുന്നത് കുട്ടികളായാല്‍ പോലും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. നിയമം ലംഘിച്ചാല്‍ പിഴ ഈടാക്കും.

ആഭ്യന്തരമന്ത്രാലയമാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. നാല് വയസുള്ള കുട്ടികള്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. നിയമവിരുദ്ധമായി വാഹനം ഓടിച്ചാല്‍ Dh3,000 പിഴ ഈടാക്കുന്നതായിരിക്കും. ഇത്തരത്തിലുള്ള വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ ഒരുമാസത്തേക്ക് വിട്ടുകിട്ടുന്നതല്ല. മറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടത് ഡ്രൈവര്‍ ആയിരിക്കും.

പത്തു വയസ്സിനു മുകളിലുള്ളവര്‍ക്ക് മുന്‍ സീറ്റില്‍ ഇരിക്കാം. എന്നാല്‍, 145മസ ഉയരമുള്ള കുട്ടിയായിരിക്കണം. അല്ലാത്തവരെ മുന്‍ സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കുന്നതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button