കണ്ണൂര്‍ : സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ വധിക്കുമെന്ന് ഐസിസിന്റെ കേരളഘടകത്തിന്റെ പേരില്‍ വധഭീഷണി സന്ദേശം. ജയരാജനെ കൂടാതെ കണ്ണൂര്‍ ഡിവൈ:എസ്.പി: സദാനന്ദനെ വധിക്കുമെന്നും കത്തിലുണ്ട്. ജയരാജനേയും സദാനന്ദനേയും നോക്കി വച്ചിട്ടുണ്ടെന്നും ഒത്തേുകിട്ടുന്ന ദിവസം ഇരുവരുടേയും മയ്യത്ത് എടുക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. ജയരാജനെന്ന കുറ്റവാളി ഇനിയും ജീവിച്ചിരുന്നത് ആപത്താണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി ചെയ്യാന്‍ അറിയാം. അള്ളാഹു എന്ന വക്കീല്‍ ഇത് നടത്തുമെന്നും കത്തില്‍ ഭീഷണിപ്പെടുത്തുണ്ട്.
Post Your Comments