കൊല്‍ക്കത്ത: ജിഹാദികള്‍ ഏതുനിമിഷവും ഇന്ത്യയിലേക്ക് കടക്കാമെന്ന മുന്നറിയിപ്പുമായി ബംഗ്ലാദേശ്. അതിര്‍ത്തി കടന്ന് ജിഹാദികള്‍ ഇന്ത്യയിലെത്തിയാല്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടാകാം. ഇന്ത്യന്‍ സുരക്ഷാ സ്ഥാപനങ്ങള്‍ മുന്‍കരുതലുകളെടുക്കണമെന്നും പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ബംഗ്ലാദേശ് സര്‍ക്കാര്‍ അയച്ച റിപ്പോര്‍ട്ടിലാണ് ഭീകരരുടെ ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തെപ്പറ്റി പറയുന്നത്. പശ്ചിമബംഗാള്‍, ആസാം, ത്രിപുര എന്നിവിടങ്ങള്‍ വഴി 2015നേക്കാള്‍ മൂന്ന് മടങ്ങ് ഭീകരരുടെ നുഴഞ്ഞുകയറ്റം 2016ല്‍ ഉണ്ടായിട്ടുണ്ടെന്നും ബംഗ്ലാദേശ് പറയുന്നു. ഹര്‍ക്കത്തുല്‍ ജിഹാദി അല്‍ ഇസ്ലാമി ഭീകരരും ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് സംഘടനാംഗങ്ങളുമാണ് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.
2000ത്തിലധികം ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ബംഗ്ലാദേശ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments