Kerala

എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം : എസ്.എസ്.എല്‍.സി കണക്ക് പരീക്ഷക്ക് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. കണക്ക് ചോദ്യപേപ്പറില്‍ ചോദ്യ കര്‍ത്താവ് തന്റെ പ്രതിഭാ പരീക്ഷണമാണ് നടത്തിയതെന്ന് കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി.കെ.രാജു നല്‍കിയ പരാതിയിലാണ് ഉത്തരവ്.

പ്രസ്തുത അധ്യാപകനെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും കുട്ടികളെ വെളളം കുടിപ്പിച്ച അദ്ധ്യാപകന്റെ മനോനില മെഡിക്കല്‍ ബോര്‍ഡിനെ കൊണ്ട് പരിശോധിപ്പിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ ആരും ഉത്തരം എഴുതരുതെന്ന വാശിയോടെ ചോദ്യം തയ്യാറാക്കിയ അദ്ധ്യാപകനെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

പഠിക്കാത്ത പാഠപുസ്തകത്തിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടെ ചോദിച്ച് കുട്ടികളെ വട്ടംചുറ്റിച്ചത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സന്‍ പി.മോഹനദാസ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചു. പരീക്ഷാഭവന്‍ സെക്രട്ടറിയും വിശദീകരണം സമര്‍പ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button