
സൗദി: തൊഴിലിടങ്ങളിൽ സ്വദേശിവത്ക്കരണത്തിലൂടെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ വിദേശ തൊഴിലാളികളെ പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സർക്കാർ വക്താവ് അറിയിച്ചു. പുതിയ നയപ്രകാരം 2020ഓട് കൂടി ഇപ്പോഴുള്ള പന്ത്രണ്ടര ശതമാനം തൊഴിലില്ലയ്മയിൽ നിന്നും ഒൻപത് ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം.
താരതമ്യേന കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളെ നീക്കം ചെയ്യുന്നത് സ്വകാര്യ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകാൻ സാധ്യതയുണ്ട്. പുതിയ തീരുമാനം ഇന്ത്യാക്കാരടക്കമുള്ള 1.2 കോടി വിദേശ തൊഴിലാളികളെ ആശങ്കയിൽ ആഴ്ത്തിരിക്കുകയാണ്. പുതിയ നയം തൊഴിൽ മന്ത്രി അലി ബിൻ നാസ്സർ അൽ ഗാഫിസ് അംഗീകരിച്ചു. സെപ്റ്റംബർ മൂന്നോട് കൂടി പുതിയ നയം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വക്താവ് അറിയിച്ചു .
Post Your Comments