കൊല്ലം•മത്സ്യഫെഡിന്റെ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങളും ഉല്‍പന്നങ്ങളുടെ വിപണനം സംബന്ധിച്ച വിവരങ്ങളും അപ്പപ്പോള്‍ ലഭ്യമാകുന്ന വിധത്തില്‍ നവീകരിച്ച വെബ്‌സൈറ്റ് www.matsyafed.in ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
ഉപഭോക്താക്കളുടെ ആക്ഷേപങ്ങളും നിര്‍ദേശങ്ങളും പരാതികളും സ്വീകരിക്കാനും യഥാസമയം മറുപടി നല്‍കാനും വെബ്‌സൈറ്റ് പ്രയോജനകരമായിരിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മത്സ്യഫെഡ് വഴിയുള്ള വിവിധ സേവനങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച വിവരങ്ങള്‍, അക്വാ ടൂറിസം സംബന്ധിച്ച വിവരങ്ങള്‍ എന്നിവയും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ചടങ്ങില്‍ മത്സ്യഫെഡ് അഡ്മിനിസ്‌ട്രേറ്റര്‍ ഇഗ്നേഷ്യസ് മണ്‍റോ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഡോ. ലോറന്‍സ് ഹാരോള്‍ഡ്, പി.പി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Post Your Comments