ഗോരഖ്പുര്‍: യോഗി ആദിത്യനാഥിനെതിരായ വര്‍ഗീയ ആരോപണങ്ങള്‍ക്ക് തിരിച്ചടി. വര്‍ഗീയ പരാമര്‍ശങ്ങളാല്‍ ശ്രദ്ധേയനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മഠത്തില്‍ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതും പശുക്കളെ പരിപാലിക്കുന്നതും മുസ്ലിങ്ങള്‍. ആദിത്യനാഥിന്റെ ഗോരഖ്‌നാഥ് മഠത്തിലാണ് മതസൗഹാര്‍ദ അന്തരീക്ഷമുള്ളത്.
യാസിന്‍ അന്‍സാരിയെന്നയാളാണ് 35 വര്‍ഷത്തോളമായി ഈ മഠത്തിലെ എല്ല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതും ക്ഷേത്രത്തിലെ ചിലവുകളുടെ കണക്കുകള്‍ കൈകാര്യം ചെയ്യുന്നതും. ഛോട്ടെ മഹാരാജ് എന്ന പേരിലാണ് യോഗി ആദിത്യനാഥ് മഠത്തില്‍ അറിയപ്പെടുന്നത്. ഛോട്ടെ മഹാരാജുമായി എനിക്ക് അടുത്ത ബന്ധമാണുള്ളത്. അദ്ദേഹം ഇവിടെയുണ്ടെങ്കില്‍ തന്നെ വിളിച്ച് നിര്‍മ്മാണ പ്രവൃത്തികളുടെ വിവരങ്ങള്‍ അന്വേഷിക്കും. ഞാന്‍ അദ്ദേഹം താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ സ്വതന്ത്രമായാണ് പോകുന്നത്. അടുക്കളിയിലും കിടപ്പുമുറിയിലും പ്രവേശിക്കുന്നതിന് ഒരു വിലക്കുമില്ല. അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിക്കും. ഈ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ചില കടകളൊക്കെ നടത്തുന്നത് മുസ്ലിംകളാണെന്നും യാസിന്‍ അന്‍സാരി പറഞ്ഞു.
Post Your Comments