
ദുബായ്: മികച്ച അധ്യാപികയ്ക്കുള്ള വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ ടീച്ചർ പുരസ്കാരം കനേഡിയൻ അധ്യാപിക മാഗി മക്ഡൊണാലിന്. 10 ലക്ഷം ഡോളറാണ് (ഏകദേശം 6.7 കോടി രൂപ) പുരസ്‌കാര തുക. രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിൽ നിന്നു ബഹിരാകാശ സഞ്ചാരി തോമസ് പെസ്ക്വെ വിഡിയോ സന്ദേശത്തിലൂടെ അവാർഡ് പ്രഖ്യാപിച്ചതും കൗതുകമായി.
മാഗി താപനില മൈനസ് 20 ഡിഗ്രിയിലും കുറവുള്ള തണുത്തുറഞ്ഞ കനേഡിയൻ ആർടിക് മേഖലയിൽ തദ്ദേശവാസികൾക്കായുള്ള സ്കൂളിലെ അധ്യാപികയാണ്. പലരും കടുത്ത കാലാവസ്ഥയിൽ ജോലി മതിയാക്കി പോയപ്പോഴും മാഗി പിന്തിരിഞ്ഞില്ല.
സ്കൂളിലെത്താത്ത കുട്ടികളെയും മദ്യത്തിനും ലഹരിക്കും അടിമപ്പെട്ട കൗമാരക്കാരെയും ബോധവൽക്കരിക്കാൻ പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. ആത്മഹത്യ തടയാനുള്ള പ്രചോദനാത്മക ക്ലാസുകളിലൂടെ കുട്ടികളുടെ ആത്മവിശ്വാസമുയർത്തിയ മാഗിക്കു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവാർഡ് സമ്മാനിച്ചു.
Post Your Comments