ദുബായിൽ കനത്ത മഴയിൽ 160 റോഡ് അപകടങ്ങളാണ് വെറും 8 മണിക്കൂറുകൊണ്ട് ഉണ്ടായത്. അർധരാത്രി 12നും രാവിലെ 8നും ഇടയിലാണ് അപകടങ്ങൾ ഉണ്ടായതെന്ന് ദുബായ് പോലീസ് പറയുന്നു. ഡ്രൈവർമാരോട് കൂടുതൽ ജാഗരൂകരായി ഇരിക്കാനും, വിനോദ് സഞ്ചാരങ്ങൾ എല്ലാം ഒഴിവാകാനും ദുബായ് പോലീസ് മുന്നറിയിപ്പു നൽകി.
വീട്ടിൽനിന്നും ഇറങ്ങുന്നതിന് മുൻപ് കാലാവസ്ഥ മുന്നറിയിപ്പ് നോക്കുന്നത് സഹായകരമാകുമെന്നും ദുബായ് പോലീസ് കണ്‍ട്രോള്‍ റൂം മേധാവി കേണല്‍ ആരിഫ് ഗരീബ് അൽ ശാസ്‌മി പറഞ്ഞു. ബൈക്ക് യാത്രക്കാരോട് റോഡ് നിയമങ്ങൾ പാലിച്ചും വളരെ ശ്രദ്ധയോടെ വണ്ടി ഓടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments