International

മുതലയുടെ വയര്‍ കീറിയ നാട്ടുകാര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച

മുതലയുടെ വയര്‍ കീറിയ നാട്ടുകാര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. വടക്കന്‍ സിംബാബ്വേയിലെ മഷോണാലാന്‍ഡ് പ്രവിശ്യയിലാണു ഞെട്ടിക്കുന്ന സംഭവം നടന്നത്. മുതലകള്‍ പതിവില്ലാത്ത ഗ്രാമത്തില്‍ കനത്ത മഴയിലാണ് മുതലകള്‍ എത്തിയത്. പ്രദേശവാസികളാണ് ജനവാസകേന്ദ്രത്തിലിറങ്ങിയ മുതലെ വെടിവച്ചു കൊന്നത്.

അസ്വാഭാവികമായി വീര്‍ത്തിരുന്ന മുതലയുടെ വയര്‍ കീറിയ ഗ്രാമവാസികളാണു വയറില്‍ നിന്നു പുറത്തെടുത്ത ശരീരാവശിഷ്ടങ്ങള്‍ കണ്ടു ഞെട്ടിയത്. രണ്ടു ദിവസം മുന്‍പു കാണാതായ എട്ടു വയസ്സുകാരന്‍ ബാലന്റേതായിരുന്നു മുതലയുടെ വയറില്‍ നിന്നും കണ്ടെടുത്ത ശരീരാവശിഷ്ടങ്ങള്‍. മരിച്ച കുട്ടിയുടെ പേരും വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. കുട്ടിയുടെ ശരീരം പിന്നീടു സംസ്‌ക്കരിച്ചു.

ഗ്രാമവാസികളുടെയും പൊലീസിന്റെയും സാന്നിധ്യത്തിലാണ് മുതലയുടെ വയര്‍ കീറിമുറിച്ചത്. വയറില്‍ നിന്നു കിട്ടിയ അവശിഷ്ടങ്ങള്‍ കമ്പിളിക്കുള്ളിലാക്കി. ഗ്രാമവാസികളിലാരോ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചിച്ചിട്ടുണ്ട്. സമീപപ്രദേശമായ ബിയാട്രീസില്‍ വെടിവച്ചു കൊന്ന മുതലയുടെ വയറിനുള്ളില്‍ നിന്ന് സമീപകാലത്തു കാണാതായ മത്സ്യബന്ധന തൊഴിലാളിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button