തിരുവനന്തപുരം: ആർ എസ് എസുകാർ നിയമസഭാമന്ദിരത്തിന്രെ ഓടുപൊളിച്ച് മുഖ്യമന്ത്രിമാരായതല്ലെന്നും പിണറായിയെപ്പോലെ കൊലക്കേസ്സ് പ്രതികളുമല്ലെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. യു.പി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത യോഗി ആദിത്യനാദിനെ വിമർശിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനു മറുപടി നൽകുകയായിരുന്നു കെ.സുരേന്ദ്രൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായിക്കെതിരെ അതിരൂക്ഷമായ മറുപടി സുരേന്ദ്രൻ നൽകിയത്. ജനങ്ങൾ തെരഞ്ഞെടുത്തവരെ ഗ്യാലറിയിലിരുന്ന് കളികണ്ടവർ പരിഹസിക്കുന്നതുകാണുമ്പോൾ പരമപുഛമാണ് തോന്നുന്നതെന്ന് പോസ്റ്റിൽ പറയുന്നു.
ഇനിയിപ്പോൾ രാഷ്ട്രപതിയെ വേണമെങ്കിൽ ഒരു ആർ എസ് എസുകാരാനാക്കാനുള്ള ഭൂരിപക്ഷം ജനങ്ങൾ തന്നു കഴിഞ്ഞുവെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. മര്യാദക്കു ഭരണം നടത്താനാണ് പിണറായിക്കു ജനങ്ങൾ വോട്ടുനൽകിയതെന്നും അതുചെയ്യാതെ നാലു ന്യൂനപക്ഷവോട്ടിനുവേണ്ടി അവിടെയും ഇവിടെയും നടന്ന് ബി. ജെ. പി യെ ആക്ഷേപിക്കാൻ നടക്കേണ്ടന്നെനും സുരേന്ദ്രൻ പറയുന്നു. ത്രിപുരയിലേയും കേരളത്തിലേയും ജനങ്ങൾ പൊതുതെരഞ്ഞെടുപ്പു വരാൻ കാത്തിരിക്കുകയാണ് നിങ്ങളെ പാഠം പഠിപ്പിക്കാൻ എന്ന് പറഞ്ഞാണ് സുരേന്ദ്രൻ തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;
Post Your Comments