ന്യൂഡല്‍ഹി: രാജ്യത്ത് 23 വ്യാജ യൂണിവേഴ്‌സിറ്റികളും 279 വ്യാജ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഇവിടെഎല്ലാം പഠിച്ചിറങ്ങുന്നവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യാതൊരു മൂല്യവും ഉണ്ടാവില്ല. ഏറ്റവും കൂടുതല്‍ അംഗീകാരമില്ലാത്ത എന്‍ജിനീയറിങ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയിലാണ്.ഇത്തരം അനധികൃത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഒപ്പം അടുത്ത അധ്യയന വർഷം പുതിയ പ്രവേശനം നടത്താൻ പാടില്ലെന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസും അയച്ചു. രാജ്യവ്യാപകമായി ഇത്തരം വ്യാജ സ്ഥാപനങ്ങളുടെ പരിശോധന നടക്കുകയാണ്.യുജിസിയും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനും പുറത്തിറക്കിയ റിപ്പോർട്ടിൽ ഇത്തരം സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ ലഭ്യമാകുന്നതാണ്.
Post Your Comments