KeralaNews

രാജ്യത്തെവിടെയും ഇനി പോലീസിനെ വിളിക്കാൻ ഒറ്റ നമ്പർ

തിരുവനന്തപുരം: രാജ്യത്തെവിടെയും അടിയന്തരസാഹചര്യങ്ങളിൽ പോലീസിനെ വിളിക്കാൻ ഒറ്റനമ്പർ. പദ്ധതി കേരളത്തിൽ ആദ്യം നടപ്പിൽ വരും. 100-നുപകരം 112 ആണ് പുതിയ നമ്പർ. നാല് മാസത്തിനുള്ളിൽ നടപ്പിലാകുന്ന ഈ പദ്ധതി ദേശീയ അടിയന്തര പ്രതികരണ സംവിധാന’ത്തിന്റെ (എൻ.ഇ.ആർ.എസ്.) ഭാഗമായാണെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി. നിലവിലെ അടിയന്തരസഹായ നമ്പറുകളായ 100 (പോലീസ്), 101 (അഗ്നിരക്ഷാസേന), 102 (ആംബുലൻസ്) എന്നിവ പുതിയ സംവിധാനത്തോട് യോജിപ്പിക്കും.

24 മണിക്കൂറും ഈ നമ്പറിലേക്ക് വിളിക്കാനാകും. 36 കോൾ സെന്ററുകൾ ഇതിനായി സജ്ജമാക്കും. വിളിവന്നാൽ കംപ്യൂട്ടർ സഹായത്തോടെ അടിയന്തര ഇടപെടൽ ഉറപ്പാക്കും. വിവിധ ഇടങ്ങളിലായി സ്ഥാപിക്കുന്ന ക്യാമറകളും ഇതുമായി ബന്ധിപ്പിക്കും. പദ്ധതിയുടെ നടത്തിപ്പിനുള്ള ഉദ്യോഗസ്ഥരെ അതത് സംസ്ഥാനങ്ങൾ നൽകും. ഡൽഹിയിലെ നിർഭയ സംഭവത്തിനുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് അടിയന്തര പ്രതികരണ സംവിധാന പദ്ധതിക്ക് തുടക്കമിട്ടത്. നിർഭയ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button