ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നിനു പത്മശ്രീ പുരസ്കാരം നൽകണമെന്നു കോൺഗ്രസ് നേതാവ്. മുൻമന്ത്രിയും എഐസിസി സെക്രട്ടറിയുമായ സജ്ജൻ സിങ് വർമയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കോൺഗ്രസ് നേതാവ് മധ്യപ്രദേശിലെ ദേവാസിലെ പൊതുചടങ്ങിൽ വച്ച് യശോദ ബെന്നിന്റെ സാന്നിധ്യത്തിലായിരുന്നു ആവശ്യമുന്നയിച്ചത്.
റാത്തോഡ് സമുദായത്തിലെ യുവതീയുവാക്കൾ പങ്കാളികളെ തിരഞ്ഞെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണു ഗുജറാത്തിലെ മെഹ്സാനയിൽനിന്നു യശോദ ബെൻ ദേവാസിലെത്തിയത്. ദേവാസിൽനിന്നുള്ള മുൻ ലോക്‌സഭാംഗംകൂടിയാണ് സജ്ജൻ സിങ് വർമ. സീതാദേവിയോടാണ് യശോദയെ ഉപമിച്ചത്. സമൂഹത്തിനു നൽകിയ സേവനങ്ങൾ പരിഗണിച്ച് അവർക്കു പത്മശ്രീ നൽകാൻ സമുദായത്തിലെ സ്ത്രീകൾ സർക്കാരിനോട് അഭ്യർഥിക്കണമെന്നാണു വർമയുടെ ആവശ്യം.
Post Your Comments