ദുബായി: ബുധനാഴ്ച വരെ യുഎഇയുടെ വിവിധഭാഗങ്ങളില്‍ ശക്തമായ മഴയും മണല്‍ക്കാറ്റും വീശിയടിക്കുമെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി ആന്‍ഡ് സെസ്‌മോളജി (ദേശീയ കാലാവസ്ഥ, ഭൗമപഠനകേന്ദ്രം) അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരത്തോടെ കാറ്റിനും മഴയ്ക്കും കുറവുവരുമെന്നും അതുവരെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവരും കാര്‍യാത്രക്കാരും പ്രത്യേക ജാഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വിവിധ പ്രദേശങ്ങളില്‍ സാമാന്യം ശക്തമായ മഴയ്ക്കും മണല്‍ക്കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തെക്കുകിഴക്കന്‍ പ്രദേശത്തുനിന്ന് വീശിയടിക്കുന്ന കാറ്റ് വടക്കുകിഴക്കന്‍ മേഖലയിലൂടെ തിങ്കളാഴ്ച ഉച്ചയോടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലേക്ക് പ്രവേശിക്കും. ഈ സമയത്ത് കാറ്റ് ശക്തമായിരിക്കുമെന്നും പ്രത്യേക ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സമയത്ത് ശക്തമായ മണല്‍ക്കാറ്റ് വീശിയടിക്കുമെന്നും അറബിക്കടല്‍ തീരത്തും ഒമാന്‍ കടല്‍ തീരത്തും ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇതിനകംതന്നെ തീരക്കടലില്‍ പത്ത് അടി മുകളിലേക്ക് വരെ തിരമാലയ ഉയര്‍ന്നടിക്കുന്നുണ്ട്.
മണല്‍ക്കാറ്റും പൊടിക്കാറ്റും മൂലം കാഴ്ചക്ക് വിഘാതമുണ്ടാകുമെന്നും വാഹനമോടിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമന്നും അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ചയോടെ മേഘാവൃതമായ കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നും എങ്കിലും വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ വീശിയടിച്ച കാറ്റ് വടക്കന്‍ മേഖലയില്‍ കേന്ദ്രീകരിക്കുമെന്നും സമുദ്രമേഖലയില്‍ ശക്തമായ ആഞ്ഞുവീശാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
WATCH: Sandstorm outside Mohammed Bin Rashid Al Maktoum Solar Park in #Dubai. Read the weather update – https://t.co/itziXL6jk6 #KnowYourKT pic.twitter.com/3pbAF2CQEH
— Khaleej Times (@khaleejtimes) March 20, 2017
Post Your Comments