കൊച്ചി: ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരേ നടന്‍ ശ്രീനിവാസന്‍ രംഗത്ത്. ആതിരപ്പള്ളി പദ്ധതികൊണ്ട് യാതൊരു പ്രയോജനവും ലഭിക്കില്ല. കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ ഒരു ശതമാനം പോലും ഇവിടെ നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ഈ പദ്ധതിക്ക് പണം മുടക്കുന്നതിനേക്കാള്‍ നല്ലത് കേരളത്തിലെ ഓരോ വീടുകളിലും ഓരോ സോളാര്‍ പാനല്‍ സ്ഥാപിച്ചുനല്‍കുന്നതായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇടതുസര്‍ക്കാരില്‍ മുഖ്യമന്ത്രിയും മറ്റ് സിപിഎം മന്ത്രിമാരും പദ്ധതിക്കുവേണ്ടി നിലകൊള്ളുമ്പോള്‍ എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐ ശക്തമായി പദ്ധതിയെ എതിര്‍ക്കുകയാണ്. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും പദ്ധതിയെ എതിര്‍ക്കുന്നു. പ്രകൃതിസ്‌നേഹികള്‍ നേരത്തെതന്നെ പദ്ധതിയെ എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ശ്രീനിവാസന്റെ പ്രതികരണം വന്നിരിക്കുന്നത്.
നേരത്തെ, അവയവദാനത്തില്‍ ചില സ്വകാര്യ ആശുപത്രികള്‍ കള്ളക്കളി നടത്തുന്നുവെന്ന് സംശയമുണ്ടെന്ന ശ്രീനിവാസന്റെ ആരോപണം വന്‍വിവാദമായിരുന്നു. എങ്കിലും ഇതേതുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം നടത്തുകയും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത് സംബന്ധിച്ചും അവയവദാനത്തിന്റെ നടപടിക്രമങ്ങളില്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്താനും പ്രത്യേക സമിതിക്ക് രൂപം നല്‍കിയിരുന്നു.
Post Your Comments