Kerala

കുണ്ടറ പീഡനം: കുട്ടിയെ പീഡിപ്പിച്ച മുത്തച്ഛന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: കുണ്ടറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുത്തശ്ശിയുടെ നിര്‍ണ്ണായക മൊഴി. മുത്തച്ഛനാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. മുത്തശ്ശിയുടെ മൊഴിയെ തുടര്‍ന്ന് കുട്ടിയുടെ മുത്തച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.

ആത്മഹത്യചെയ്ത പേരക്കുട്ടി പലവട്ടം പരാതിപ്പെട്ടിരുന്നെന്ന് മുത്തശ്ശി മൊഴി നല്‍കി. കുട്ടിയുടെ അമ്മയും പരാതിപ്പെട്ടിരുന്നു. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതി. കഴിഞ്ഞ ദിവസം മാത്രമാണ് മരിച്ച പെണ്‍കുട്ടിയുടെ അമ്മ ചോദ്യം ചെയ്യലിനോട് സഹകരിച്ചു തുടങ്ങിയത്. ശിശുക്ഷേമ സമിതിയുടെ കൗണസിലര്‍മാരോട് മുത്തച്ഛന്റെ പെരുമാറ്റത്തെ കുറിച്ചും പെണ്‍കുട്ടി മരിച്ച ദിവസം വീട്ടില്‍ നടന്ന സംഭവങ്ങളെ കുറിച്ചും മൂത്ത സഹോദരിയും മൊഴി നല്‍കിയിട്ടുണ്ട്.

ശേഷിക്കുന്ന ഒരു മകളെ കൂടി നഷ്ടപെടാന്‍ താന്‍ ഒരുക്കമല്ലെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. പ്രതിയെക്കുറിച്ചുള്ള നിര്‍ണായക സൂചനകളും ഇവര്‍ നല്‍കുകയായിരുന്നു. മുത്തച്ഛന്‍ ജോലിചെയ്യുന്ന കൊല്ലത്തെ സ്വകാര്യ ലോഡ്ജിലെ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സ്വഭാവദൂഷ്യമുള്ള ആളാണ് ഇയാളെന്നും മദ്യപാനിയാണെന്നും ലോഡ്ജിലുള്ളവര്‍ പൊലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button