അതിരപ്പിള്ളി: അതിരപ്പിള്ളി പദ്ധതിയില്‍ എടുത്തുചാട്ടവും ആവേശവും കാട്ടരുതെന്ന് കെഎം മാണി. പദ്ധതിക്ക് കേരള കോണ്‍ഗ്രസ് ഒരിക്കലും എതിരല്ല. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പ്രദേശവാസികളായ ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന അഭിപ്രായം ഉണ്ടെന്നും മാണി വ്യക്തമാക്കി.
പദ്ധതിയുടെ കാര്യത്തില്‍ സമവായം വേണം. ഇതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും കെഎം മാണി പറഞ്ഞു. പദ്ധതി എന്ന് പറയുമ്പോള്‍ എടുത്ത് ചാടേണ്ടതില്ലെന്നും ഒന്നുകൂടി പരിശോധിച്ച് നന്നായി പഠനങ്ങളൊക്കെ നടത്തിയിട്ടാവണമെന്നും അദ്ദേഹം പറഞ്ഞു. അതല്ലാതെ, പദ്ധതിയോട് എതിര്‍പ്പില്ലെന്നും മാണി വ്യക്തമാക്കി.
Post Your Comments