ന്യുഡല്‍ഹി: ജാട്ട് പ്രക്ഷോഭം മാറ്റിവച്ചു. സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗക്കാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരമാണ് 15 ദിവസത്തേക്ക് മാറ്റിവച്ചത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിയത്. അഖിലേന്ത്യാ ജാട്ട് ആരക്ഷന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിരുന്നത്. ഭാവി സമര പരിപാടികള്‍ മാര്‍ച്ച് 26ന് യോഗം ചേര്‍ന്ന് തീരുമാനിക്കും.
സമരക്കാരുടെ പത്ത് ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ അംഗീകരിച്ചു. സമരക്കാര്‍ ഡല്‍ഹിയില്‍ എത്തുന്നതിന് മുമ്പ് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെട്ട് ചര്‍ച്ച നടത്തിയത്. സംവരണം ആവശ്യപ്പെട്ട് പാര്‍ലമെന്റ് ഘരാവോ ചെയ്യാനും ഡല്‍ഹിയിലേക്കുള്ള എല്ലാ അതിര്‍ത്തികളിലും ധര്‍ണ്ണ നടത്താനുമാണ് തീരുമാനിച്ചിരുന്നത്.
സമരം നേരിടുന്നതിന് ഡല്‍ഹി മെട്രോ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡല്‍ഹിയിലെ എട്ട് സ്‌റ്റേഡിയങ്ങള്‍ ജയിലാക്കി മാറ്റാന്‍ ലഫ്. ഗവര്‍ണര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. നോയിഡ-ഡല്‍ഹി ലിങ്ക് റോഡുകള്‍ അടച്ചിടുകയും ഹരിയാനയില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള ലിങ്ക് റോഡുകള്‍ അടയ്ക്കുകയും ചെയ്തിരുന്നു.
Post Your Comments