![491088](/wp-content/uploads/2017/03/491088_1.jpg)
ഷാര്‍ജ: ഷാര്‍ജയിലെ ഗോഡൗണില്‍ തീപ്പിടുത്തം. ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് ഗോഡൗണിലാണ് തീപ്പിടുത്തം ഉണ്ടായിരിക്കുന്നത്. സുരക്ഷാ സേനയുടെ സഹായത്തോടെ തീ പൂര്‍ണ്ണമായും ശമിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
ഷാര്‍ജയിലെ വ്യാവസായിക പ്രദേശത്താണ് അപകടം ഉണ്ടായിരിക്കുന്നു. ഏകദേശം 1.31 ഓടെയാണ് തീപ്പിടുത്തം ഉണ്ടായതെന്ന് അല്‍ നഖബി പറഞ്ഞു. ഷാര്‍ജ ആസ്ഥാനമായ മിന, സാംനാന്‍, മുവ്‌ലിയ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് അഗ്നിശമന സേനയെത്തി തീയണയ്ക്കുകയായിരുന്നു. എങ്ങനെ തീ പടര്‍ന്നുവെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments