വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന്‍റെ മകൾ ഇവാൻക ട്രംപ് വിവാദത്തിൽ. ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ അമേരിക്കൻ സന്ദർശനത്തിന്‍റെ ഭാഗമായി നടന്ന വ്യാപാര ഉച്ചകോടിയിൽ ഇവാൻക ട്രംപ് പങ്കെടുത്തതാണ് വിവാദമായത്. ട്രംപ്- മെർക്കൽ സംയുക്ത വാർത്ത സമ്മേളനത്തിനു മുന്നോടിയായാണ് ഇരു രാജ്യങ്ങളിലെയും വ്യാപാര പ്രമുഖരെ ഉൾപ്പെടുത്തിയുള്ള യോഗം വൈറ്റ് ഹൗസിൽ നടന്നത്. ഈ യോഗത്തിൽ ഇവാൻക പങ്കെടുത്തതിനെതിരെ ട്വിറ്ററിൽ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്.
യോഗത്തിൽ ഇവാൻകയ്ക്ക് ഇരിപ്പിടമൊരുക്കിയത് മെർക്കലിന് സമീപത്തായാണ്. ഇതും വിമർശന ശരങ്ങളേറ്റുവാങ്ങുന്നതിനു കാരണമായി. ജൂവല്ലറിയും ഫാഷൻ ബിസിനസും നടത്തുന്നതിനാലാണോ ഇവാൻകയെ യോഗത്തിൽ പങ്കെടുപ്പിച്ചതെന്നായിരുന്നു വിമർശകരുടെ ചോദ്യം. യോഗത്തിൽ പങ്കെടുക്കാൻ എന്തു യോഗ്യതയാണ് ഇവാൻകയ്യക്കുള്ളതെന്നും വിമർശകർ ചോദിച്ചു.
Post Your Comments