IndiaNews

കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

ന്യൂഡൽഹി: വിമാനത്താവളങ്ങളിലും സിനിമാശാലകളിലും മറ്റും കുപ്പിവെള്ളത്തിനും ശീതളപാനീയങ്ങൾക്കും എംആർപിയേക്കാൾ കൂടുതൽ പണം ഈടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം. വില കൂട്ടിവിൽക്കുന്നത് തടയാൻ നിലവിലെ നിയമം മതിയാകുമെന്നും നിയമഭേദഗതി ആവശ്യമില്ലെന്നും ഭക്ഷ്യ- പൊതുവിതരണ മന്ത്രി റാം വിലാസ് പസ്വാൻ വ്യക്തമാക്കി.

വിധി എല്ലാവർക്കും ബാധകമാണെന്നും നിയമലംഘകർക്കെതിരെ കർശനനടപടിയെടുക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കൂടാതെ പെട്രോൾ പമ്പുകളിൽ ഇന്ധനത്തിന്റെ അളവിൽ കൃത്രിമം കാട്ടുന്നതായി ഒട്ടേറെ പരാതികൾ ഉണ്ടെന്നും പരിശോധിച്ച് നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button