മുംബൈ :രോഗിയായ ഉത്തര്‍പ്രദേശ് യോഗി ആദിത്യനാഥിനാല് അനുഗൃഹീതമായെന്ന് മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗ്. അഴിമതിയും സ്വജന പക്ഷപാതവും അവസാനിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അമര്‍ സിംഗ് വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ഉജ്ജ്വല വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും യോഗി ആദിത്യ നാഥിനെയും അമര്‍ സിംഗ് അഭിനന്ദിച്ചു. രണ്ട് ഉപമുഖ്യമന്ത്രിമാരെ തീരുമാനിച്ച നീക്കത്തെയും അദ്ദേഹം പ്രശംസിച്ചു.അഴിമതിയും ഗുണ്ടായിസവും അവസാനിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം ഉണ്ടാക്കിയെന്ന വാദം താന്‍ കേട്ടതില്‍ വച്ചേറ്റവും വലിയ അസംബന്ധമാണ് .ഇത്തരം രാഷ്ട്രീയത്തില്‍ നിന്ന് ഈ പറയുന്നവര്‍ മാറിനില്‍ക്കണമെന്നും തോല്‍വിയെ അംഗീകരിച്ച് യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്നും അമര്‍ സിംഗ് ചൂണ്ടിക്കാട്ടി.
Post Your Comments