KeralaNews

നടുറോഡില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം

തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം. ഗരഞ്ജിനി, ദീപ്തി, അലീന എന്നിവര്‍ക്ക് പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടിലേക്ക് പോകാനായി തൃശൂരില്‍ നില്‍ക്കുകയായിരുന്നു രാഗരഞ്ജിനിയും ദീപ്തിയും അലീനയും. ബസ് സ്റ്റാന്റിന്റെ പരിസരത്തുള്ള ഹോട്ടലില്‍ നിന്ന ഭക്ഷണം കഴിച്ച് പുത്തിറങ്ങുമ്പോഴാണ്‌ പോലീസ് സ്ഥലത്തെത്തി ചോദ്യംചെയ്യുകയും മര്‍ദിക്കുകയുമായിരുന്നെന്ന് ഇവര്‍ പറയുന്നു.

ജീപ്പില്‍ നിന്ന് ഡ്രൈവറുള്‍പ്പെടെ പുറത്തിറങ്ങി, ചൂരല്‍വടിയെടുത്ത് തലങ്ങുംവിലങ്ങും തങ്ങളെ അടിക്കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം. കൈകാലുകള്‍ക്കും തുടയ്ക്കും നെഞ്ചിലുമെല്ലാം അടിച്ചുപൊട്ടിച്ചാണ് പോലീസ് ഇവരെ നഗരത്തില്‍ ഓടിച്ചത്. അടുത്തയിടെ ലിംഗമാറ്റ ശസ്ത്രക്രീയ നടത്തിയവരും, കാലിന് അസുഖമുള്ളവരുമുള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്ക് നേരെയാണ് ഈ പരാക്രമം പോലീസ് കാട്ടിയത്. എന്ത് പ്രകോപനത്തിന്റെ പേരിലാണ് തങ്ങള്‍ക്ക് നേരെ ഈ അതിക്രമം കാട്ടിയതെന്ന് ഇവര്‍ക്ക് ഇപ്പോളും ബോധ്യമായിട്ടുമില്ല.

ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ആദ്യം ചികിത്സ നിഷേധിച്ചെന്നും ഇവര്‍ ആരോപിക്കുന്നു. ആദ്യം ഒരു ഡോക്ടര്‍വന്ന് പരിശോധിച്ചെങ്കിലും, മറ്റൊരു ഡോക്ടര്‍ ഇവരെ ഇറക്കിവിടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇവര്‍ എല്‍ജിബിടി പ്രവര്‍ത്തകയായ ശീതള്‍ ശ്യാമിനെ ബന്ധപ്പെടുകയും, അവര്‍ ആശുപത്രിയിലെത്തുകയും ചെയ്തു. ഏറെ നേരത്തെ വാക്കുതര്‍ക്കത്തിനൊടുവിലാണ്‌ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button