KeralaIndiaNews

3 പ്രമുഖ ബാങ്കുകളുടെ നെറ്റ് ബാംങ്കിംഗ് സംവിധാനത്തിൽ ഗുരുതരമായ പാളിച്ച 800 -ൽ പരം IT വിദഗ്ദ്ധർ സൈബർ ഡോമിന്റെ നേതൃത്വത്തിൽ പരിഹാരത്തിന് രംഗത്ത്

 

തിരുവനന്തപുരം: രാജ്യത്തെ മൂന്നു പ്രമുഖ ബാങ്കുകളുടെ ഇന്റർനെറ്റ് ബാംങ്കിംഗ് വെബ് സൈറ്റുകളിൽ ഗുരുതര പാളിച്ച.ഇത് കണ്ടെത്തിയത് കേരളം പൊലീസിന് കീഴിലുള്ള സൈബർ ഡോം വിഭാഗമാണ്.ബാങ്കിന്റെ സെർവറുകളിൽ സൂക്ഷിച്ചിട്ടുള്ള ലക്ഷക്കണക്കിന് ഇടപാടുകാരുടെ യൂസർ നെയിമും പാസ്‌വേഡും അടക്കമുള്ള എല്ലാം വളരെ പെട്ടെന്ന് തന്നെ ചോർത്താവുന്ന തരത്തിലുള്ള സുരക്ഷാ വീഴ്ചയാണ് മൂന്നു ദിവസം മുൻപ് കണ്ടെത്തിയത്.ഉടൻ തന്നെ വിവരം ബാങ്കുകളെ അറിയിക്കുകയും വീഴ്ച പരിഹരിക്കുകയും ചെയ്തതായി ദക്ഷിണ മേഖലാ ഐ ജിയും സൈബർ ഡോം മേധാവിയുമായ മനോജ് എബ്രഹാം അറിയിച്ചു.

അപ്പാച്ചെ എന്ന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന സെർവറുകളിൽ ഹാക്കർമാർക്ക് നുഴഞ്ഞു കയറാൻ പാകത്തിലുള്ള പിഴവുകളുണ്ടെന്നു ആഗോള തലത്തിൽ മുന്നറിയിപ്പുണ്ടായിരുന്നു.ഇത് പരിഹരിക്കാനുള്ള സോഫ്റ്റ് വെയർ പുറത്തിറങ്ങിയെങ്കിലും ഈ ബാങ്കുകൾ ഇത് അപ്‌ഡേറ്റ് ചെയ്തില്ല എന്നതാണ് പാളിച്ചയായത് . ഇപ്പോൾ ബാങ്കുകൾ ഇത് അപ്‌ഡേറ്റ് ചെയ്യുകയും സുരക്ഷാ പ്രശ്നം പരിഹരിക്കുകയും ചെയ്തു. ടെക്‌നോപാർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൈബർ ഡോമുമായി എണ്ണൂറോളം ഐടി വിദഗ്ദ്ധരാണ് യാതൊരു പ്രതിഫലവും വാങ്ങാതെ പോലീസിനൊപ്പം സഹകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button