മാര്‍ച്ച് 23 ന് നടത്തപ്പെടുത്ത പാകിസ്ഥാന്‍ ദിന മിലിട്ടറി പരേഡില്‍ പാകിസ്ഥാന്റെ സൈനിക ശക്തി പ്രദര്‍ശിപ്പിക്കാനായുള്ള തയ്യാറെടുപ്പിലാണെന്ന് പാകിസ്ഥാന്‍ ആര്‍മി അറിയിച്ചു. ബ്രിട്ടീഷ് ഇന്ത്യന്‍ എമ്പയര്‍ മുസ്ലിങ്ങള്‍ക്ക് പ്രത്യേക രാജ്യം അനുവദിച്ച് കൊണ്ട് രൂപീകരിച്ച ലാഹോര്‍ പ്രമേയം പാസാക്കിയ ദിവസമാണ് 1940 മാര്‍ച്ച് 23. അന്നേ ദിവസത്തിന്റെ ഓര്‍മ്മയ്ക്കായാണ് പാകിസ്ഥാന്‍ ദിനം ആചരിക്കുന്നത്.
പാകിസ്ഥാന്‍ ദിനത്തോടനുബന്ധിച്ച പരേഡിന്റെ മുന്നൊരുക്കങ്ങള്‍ ഷക്കര്‍പരിയാന്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്നതായി ഇന്റര്‍സര്‍വ്വീസ് പബ്ലിക് റിലേഷന്‍സ് അറിയിച്ചു. പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ചൈനയുടെ ട്രൈ സര്‍വ്വീസസ്, സൗദി സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ കോണ്ടിജന്റ്‌സും ടര്‍ക്കിഷ് മിലിട്ടറി ബാന്‍ഡും ഈ വര്‍ഷത്തിന്റെ പരേഡില്‍ പങ്കെടുക്കും. സൗത്ത് ആഫ്രിക്കന്‍ നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് മേധാവി ജനറല്‍ സോളി സക്കറിയ മറ്റ് പ്രധാന അതിഥികള്‍ക്കൊപ്പം പരേഡിന് സാക്ഷിയാകും. പാകിസ്ഥാന്‍ അവരുടെ ആണവശേഷിയുള്ള ആയുധങ്ങള്‍, ടാങ്കറുകള്‍, ജെറ്റ്, ഡ്രോണ്‍ എന്നിവ പരേഡില്‍ പ്രദര്‍ശിപ്പിക്കും.
Post Your Comments