NewsIndia

വിവരാവകാശത്തിനും കേന്ദ്രസർക്കാർ മൊബൈൽ ആപ്പ് ഏർപ്പെടുത്തുന്നു

ന്യൂഡൽഹി: വിവരാവകാശത്തിനും കേന്ദ്രസർക്കാർ മൊബൈൽ ആപ്പ് ഏർപ്പെടുത്തുന്നു. ഏപ്രിൽ അവസാനത്തോടെ വിവരാവകാശ (ആർടിഐ) അപേക്ഷകൾക്കുള്ള മൊബൈൽ ആപ് പുറത്തിറക്കുമെന്നു കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. മാത്രമല്ല ആർടിഐ ഓൺലൈൻ പോർട്ടലിന്റെ പ്രവർത്തനം വിപുലീകരിച്ചതായും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ 1840 സർക്കാർ വിഭാഗങ്ങളെക്കുറിച്ചുള്ള ആർടിഐ അപേക്ഷകൾ പോർട്ടലിൽ സ്വീകരിക്കാൻ സംവിധാനമായിട്ടുണ്ട്. ഓൺലൈനായി തന്നെ ആർടിഐ അപേക്ഷാഫീസും അടയ്ക്കാം. പോർട്ടൽ മുഖേനയുള്ള അപേക്ഷകളിൽ അതിവേഗം മറുപടി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button