തിരുവനന്തപുരം ; ലാവ്‌ലിൻ കേസിൽ പിണറായിക്കെതിരെ വാദിച്ച ഹരീഷ് സാൽവെ ഇപ്പോൾ അനുകൂലമായി വാദിക്കുന്നത് സ്വഭാവ ദൂഷ്യമെന്നാരോപിച്ച് പി റ്റി തോമസ്. 2009ൽ ലാവ്‌ലിൻ കേസിൽ തന്നെ വിചാരണ ചെയ്യാനുള്ള ഗവർണ്ണറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കൊണ്ട് പിണറായി വിജയൻ നൽകിയ ഹർജിയിൽ സർക്കാരിന് വേണ്ടി ഹാജരായ സൽവെ തന്നെയാണ് ഇപ്പോൾ പിണറായിക്ക് വേണ്ടി ഹാജരാകുന്നത്. ഇത് അഭിഭാഷകനെന്ന നിലയിലുള്ള ഗുരുതര സ്വഭാവ ദൂഷ്യവും കേസ് അട്ടിമരിക്കാനുള്ള ഹീന തന്ത്രവവുമാണെന്ന് പി റ്റി തോമസ് ആരോപിക്കുന്നു.
അന്ന് ലാവ്‌ലിൻ കേസ് അന്വേഷിച്ചിരുന്ന സിബിഐ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഇപ്പോഴത്തെ ഡിജിപി ലോക്നാഥ് ബെഹ്റയാണ്.ലോക്നാഥ് ബെഹ്‌റയും ഹരീഷ് സാൽവെയും തമ്മിലുള്ള ബന്ധം പ്രയോജനപ്പെടുത്തി ഈ കേസ് സാൽവെക്ക് നൽകിയത് എങ്ങനെയും കേസിൽ നിന്ന് രക്ഷപ്പെടാനുള്ള പിണറായിയുടെ അവസാന അടവാണെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments