Kerala

കുണ്ടറ പീഡനം: ആത്മഹത്യക്കുറിപ്പ് എഴുതിയത് പെണ്‍കുട്ടി തന്നെയെന്ന് കണ്ടെത്തല്‍

കൊല്ലം: കുണ്ടറ പീഡനക്കേസിലെ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. കേസില്‍ പോലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പ് എഴുതിയത് പെണ്‍കുട്ടി തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ആത്മഹത്യ കുറിപ്പ് പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണോ എന്ന് പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി 15നാണ് കൊല്ലം കുണ്ടറയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ പ്രശ്നങ്ങള്‍ കാരണം സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നുമാണ് ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നത്. എന്നാല്‍, ഇതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് ആത്മഹത്യ കുറിപ്പ് ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചത്. കത്തിലെ കൈപ്പട കുട്ടിയുടേതാണെന്നാണ് ഇപ്പോള്‍ പുറത്തുവന്ന ശാസ്ത്രീയ പരിശോധന ഫലം.

shortlink

Related Articles

Post Your Comments

Related Articles


Back to top button