ന്യൂ ഡൽഹി ; ഗൾഫ് യാത്രക്കാരോട് അമിത വിമാനക്കൂലി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് പാർലമെന്റ് സമിതി. വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്റ് സമിതിയാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗൾഫ് മേഖലയിൽ ജോലി ചെയുന്ന സാധാരണ തൊഴിലാളികളെയാണ് വിമാനകമ്പനികൾ ചൂഷണം ചെയ്യുന്നതെന്നും, കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ഹജ്ജ് സർവ്വീസ് പുനരാരംഭിക്കണമെന്നും സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കെ സി വേണുഗോപാൽ എംപിയാണ് വിഷയം സമിതിയുടെ മുൻപിൽ എത്തിച്ചത്. ഇതിനെ തുടർന്ന് ഗൾഫ് ഉൾപ്പടെയുള്ള വിവിധ മേഖലകളിൽ അമിത യാത്രാക്കൂലി ഈടാക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് വിശദ റിപ്പോർട്ട് നൽകാൻ വ്യോമയാന മന്ത്രാലയത്തിന് സമിതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
Post Your Comments