തിരുവനന്തപുരം : പാട്ട കാലാവധി തീര്‍ന്ന ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. സംസ്ഥാനത്ത് വര്‍ഷങ്ങളായി പാട്ടക്കരാര്‍ പുതുക്കാത്തതും പാട്ട വ്യവസ്ഥകള്‍ ലംഘിച്ചതുമായ ഭൂമി കണ്ടെത്തി, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ധ്യക്ഷനായ പ്രത്യേക സമിതിയെ നിയമിച്ചു. അനധികൃതമായി ലാ അക്കാഡമി സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിരിക്കുകയാണെന്ന ആരോപണത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ മുഴുവന്‍ പാട്ട ഭൂമിയെ കുറിച്ചും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ എന്നിവയെല്ലാം അന്വേഷണ പരിധിയില്‍ വരും. ഓരോ കേസും പ്രത്യേകം പരിഗണിച്ച് നടപടി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനത്താകെ അറുപത്തിയയ്യായിരം ഏക്കറോളം സര്‍ക്കാര്‍ പാട്ട ഭൂമി ഉണ്ടെന്നാണ് അനുമാനം.
Post Your Comments