കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച മിഷേല്‍ ഷാജിയുടെ അടുത്ത സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി. ക്രോണിന്‍ മിഷേലിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് സുഹൃത്ത് മൊഴി നൽകി. ക്രോണിന്‍ ഹോസ്റ്റലിന്റെ സമീപത്തു വെച്ചാണ് മിഷേലിനെ അക്രമിച്ചത്. ക്രോണിനില്‍ നിന്ന് നിരന്തരം സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ ക്രോണിനില്‍ നിന്ന് വലിയ മാനസിക സമ്മര്‍ദം നേരിട്ട സമയത്തൊക്കെ പിടിച്ച് നിന്ന മിഷേല്‍ ഇപ്പോള്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്നും സുഹൃത്ത് പറഞ്ഞു.
കാണാതായ ദിവസം മിഷേല്‍ തന്നെ വിളിച്ചിരുന്നു. സന്തോഷത്തോടെയാണ് വിളിച്ചത്. അവള്‍ എല്ലാം തുറന്നു സംസാരിക്കാറുണ്ടായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. ക്രോണിനുമായുള്ള നീണ്ട കലഹത്തിനൊടുവിലാണ് മിഷേല്‍ ജീവനൊടുക്കിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നത്. മിഷേല്‍ ആത്മഹത്യ ചെയ്യുകയില്ലെന്ന മാതാപിതാക്കളുടെ ഭാഷ്യത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് സുഹൃത്തിന്റെ മൊഴിയും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തും.
Post Your Comments