കൊച്ചി : ബിഎസ്എന്‍എല്ലിന്റെ പുതിയ പ്ലാന്‍ നിലവില്‍ വന്നു. 339 രൂപയുടെ നവീകരിച്ച കോംബോ പ്ലാന്‍ ഇന്നു മുതല്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാം. ദിവസം രണ്ടു ജിബിക്കു പുറമെ ഇന്ത്യയിലെവിടെയും ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കുകളിലേക്കു പരിധിയില്ലാത്ത സൗജന്യ വിളിയും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കു ദിവസം 25 മിനിറ്റ് സൗജന്യ വിളിയും അനുവദിക്കുന്ന ഓഫറിന്റെ കാലാവധി 28 ദിവസമാണ്. പ്രീപെയ്ഡ് വരിക്കാര്‍ 190, 490 രൂപയ്ക്കു ടോപ്പപ്പ് ചെയ്യുമ്പോള്‍ യഥാക്രമം 220, 600 രൂപയ്ക്കുള്ള സംസാരസമയം ലഭിക്കും. 156 രൂപയ്ക്കു 10 ദിവസം വാലിഡിറ്റിയില്‍ നാലു ജിബി ഡേറ്റ ലഭിക്കും. 198 രൂപയുടെ ഓഫറില്‍ 24 ദിവസത്തേക്ക് ഏഴു ജിബി ഡേറ്റ ലഭിക്കും. 292 രൂപയ്ക്കു 14 ജിബിയും 549 രൂപയ്ക്കു 30 ജിബിയും ലഭിക്കും. 30 ദിവസമാണ് ഇരു ഓഫറിന്റെയും കാലാവധി.
ഫോണില്‍നിന്നു STV COMBO339 എന്ന മെസേജ് 123 എന്ന നമ്പറിലേക്ക് അയച്ചു ഓഫര്‍ റീച്ചാര്‍ജ് ചെയ്യാന്‍ അവസരമുണ്ട്. ഇങ്ങനെ അയക്കുമ്പോള്‍ 294.78 രൂപ മാത്രമാണു ചിലവാകുകയെന്നു ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുന്ന റിലയന്‍സ് ജിയോയുടെ 301 രൂപ ഓഫറിനുള്ള ശക്തമായ വെല്ലുവിളിയാണ് ഇതിലൂടെ ബിഎസ്എന്‍എല്‍ ഉയര്‍ത്തുന്നത്. ബിഎസ്എന്‍എല്ലിന്റെ കുറഞ്ഞ തുകയ്ക്കുള്ള ഏറ്റവും വലിയ ഡേറ്റ ഓഫര്‍ കൂടിയാണിത്. 1099 രൂപയ്ക്ക് വേഗപരിധിയില്ലാത്ത അണ്‍ലിമിറ്റഡ് ഡേറ്റ ഓഫറും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു. ഇതും ഉപയോക്താക്കളില്‍ മികച്ച പ്രതികരണമാണ് ഉയര്‍ത്തിയിരിക്കുന്നത്. കൂടാതെ ഡേറ്റാ പായ്ക്കുകളിലും സംസാര മൂല്യത്തിലും വര്‍ധവു വരുത്തി ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ച ഹോളി ഓഫറുകളുടെ കാലാവധി 31 വരെ നീട്ടി. നേരത്തെ ഇന്നലെ ഈ ഓഫറുകള്‍ അവസാനിപ്പിക്കും എന്നാണ് അറിയിച്ചിരുന്നത്.
Post Your Comments