യുഎഇ തലസ്ഥാനമായ അബുദാബിയിലെ കിഴക്കന്‍പടിഞ്ഞാറന്‍ മേഖലകളുടെ പേരുകളില്‍ മാറ്റം. പേരുമാറ്റത്തിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്കി.കിഴക്കന്‍ മേഖല അല്‌ഐനന്‍ മേഖല എന്നും പടിഞ്ഞാറന്‍ മേഖല അല്‍ദഫ്‌റ മേഖല എന്നുമാകും ഇനി അറിയിപ്പെടുക. മുപ്പത്തിമൂവായിരത്തി എഴുന്നൂറ് ചതുരശ്ര കിലോമീറ്ററാണ് അല്‍ദഫ്‌റ മേഖലയുടെ വിസ്തൃതി. തലസ്ഥാന എമിറേറ്റിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഈ മേഖലയിൽ ഉൾപ്പെടും.
അല്‍ഐന്‍ നഗരം സ്വയ്ഹാന്‍, നവീല്‍, റെമാഹ് തുടങ്ങിയ പ്രദേശങ്ങള്‍ അല്‍ഐന്‍ മേഖലയിൽ ഉൾപ്പെടും. തലസ്ഥാന എമിറേറ്റിന്റെ കാര്‍ഷിക മേഖല ഉള്‍പ്പെടുന്നതാണ് അല്‍ഐന്‍ മേഖല. ഇതോടെ പുതിയ അല്‍ഐന്‍ മേഖല രാജ്യത്തെ രണ്ടാമത്തെ വലിയ റിജിയണ്‍ ആകും.
Post Your Comments