മാലി•സൗദി രാജാവ് മാലദ്വീപ് സന്ദര്‍ശനം റദ്ദാക്കിയതായി മാലദ്വീപ് സര്‍ക്കാര്‍ അറിയിച്ചു. ദ്വീപസമൂഹ രാജ്യമായ മാലദ്വീപില്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ശനിയാഴ്ചയാണ് സല്‍മാന്‍ രാജാവ് മാലദ്വീപ് സന്ദര്‍ശിക്കാനിരുന്നത്. പുതിയ സന്ദര്‍ശന തീയതി പിന്നീട് തീരുമാനിക്കുമെന്ന് വിദേശകാര്യ മന്ത്രി മൊഹമ്മദ് അസിമിനെ ഉദ്ധരിച്ചുകൊണ്ട് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 105 പേര്‍ക്ക് എച്ച് 1 എന്‍ 1 വൈറസ് ബാധയോ, പന്നിപ്പനിയോ സ്ഥിരീകരിച്ചിട്ടുണ്ട്. 340,000 ജനസംഖ്യയുള്ള രാജ്യത്ത് ജനുവരിക്ക് ശേഷം ഇതുവരെ 2 പേര്‍ പന്നിപ്പനി ബാധിതരായി മരിച്ചിട്ടുണ്ട്.
രോഗം പടര്‍ന്നുപിടിക്കുന്നത് തടയാന്‍ സ്കൂളുകളു സര്‍വകലാശാലയും അടച്ചിട്ടിരിക്കുകയാണ്.
81 കാരനായ സല്‍മാന്‍ രാജാവ് ഒരു മാസം നീളുന്ന ഏഷ്യ സന്ദര്‍ശനത്തിലാണ്. ഇതുവരെ ജപ്പാന്‍, ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണൈ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു കഴിഞ്ഞു.
സല്‍മാന്‍ രാജാവിന്റെ സന്ദര്‍ശത്തിനെതിരെ മാലദ്വീപിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു. 21 ചെറു ദ്വീപുകള്‍ ഒരു സൗദി രാജകുടുംബാംഗത്തിന് വില്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം.
Post Your Comments