മുംബൈ : പരീക്ഷണാടിസ്ഥാനത്തില്‍ പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനം. കേന്ദ്ര ധനവകുപ്പ് സഹമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. പ്ലാസ്റ്റിക് നോട്ടുകളുടെ ആയുസ് അറിയുന്നതിനാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ അവ പുറത്തിറക്കാന്‍ തീരുമാനിച്ചത്.
രാജ്യത്തെ അഞ്ച് മേഖലകളിലാണ് പ്ലാസ്റ്റിക് നോട്ട് പുറത്തിറക്കുന്നത്. പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ട് പുറത്തിറക്കുന്നതിന് റിസര്‍വ് ബാങ്കിന് അനുമതി നല്‍കിയതായി മന്ത്രി വ്യക്തമാക്കി.പെട്ടന്ന് കീറിപ്പോകുന്ന നോട്ടുകള്‍ക്ക് പകരമായി വിവിധ രാജ്യങ്ങള്‍ വ്യത്യസ്തമായ നോട്ടുകള്‍ പരീക്ഷിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയുടെ റിസര്‍വ് ബാങ്കും പ്ലാസ്റ്റിക് നോട്ട് പരീക്ഷിക്കാനൊരുങ്ങുന്നത്. നിലവിലെ നോട്ടുകളേക്കാള്‍ കൂടുതല്‍ കാലം പ്ലാസ്റ്റിക് നോട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments