ന്യൂഡല്‍ഹി: പെട്ടെന്നുള്ള നോട്ട് നിരോധനം പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാല്‍, ഇതുമൂലം രാജ്യത്ത് ഒരാള്‍പോലും മരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. നോട്ട് നിരോധിക്കലിനെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനു മറുപടിയായിട്ടാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ രംഗത്തെത്തിയത്.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അര്‍ജുന്‍ രാം മേഘ്വാള്‍ ലോക്‌സഭയില്‍ സമര്‍പ്പിച്ചു. സിപിഎം എംപി ജീതേന്ദ്ര ചൗധരിയും ബിജെപി എംപി മനോജ് തിവാരിയുമാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി ഉത്തരവിറക്കിയത്. ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ക്യു നില്‍ക്കവെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി ആളുകള്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments