NewsIndia

ദേശീയതലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാനുള്ള തയ്യാറെടുപ്പുമായി മുസ്ലീം ലീഗ്

ന്യൂഡൽഹി: ദേശീയതലത്തിൽ മുസ്ലീം ലീഗിനെ ശക്തിപ്പെടുത്തുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനായി ഗോവയിൽ ചിന്താശിബിരം നടത്താൻ പാർട്ടി ഒരുങ്ങുന്നു. റംസാൻ മാസത്തിന് ശേഷം ചിന്താശിബിരം നടത്താനാണ് തീരുമാനം. ഇതിൽ വിവിധമേഖലകളിൽ നിന്നുള്ള അക്കാദമിക വിദഗ്ദർ പങ്കെടുക്കും.

അതേസമയം ഡൽഹിയിൽ ചേർന്ന ലീഗ് ദേശീയസെക്രട്ടറിയേറ്റ് യോഗത്തിൽ പ്രവർത്തകർക്ക് പരിശീലനം നൽകാൻ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേകക്യാമ്പുകൾ നടത്താൻ തീരുമാനിച്ചു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലവും വിലയിരുത്തുകയുണ്ടായി. ലീഗിന് ഡൽഹിയിൽ ആസ്ഥാനമന്ദിരം പണിയാനും ധാരണയായിട്ടുണ്ട്. യു.പിയിലെ മുസഫർനഗറിൽ നടന്ന കലാപത്തിന്റെ ഇരകൾക്ക് പാർട്ടി നിർമിക്കുന്ന ഭവനങ്ങൾ മേയ് മാസത്തിൽ കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button