ചക്കയുടെ ദുബായിലെ വില കേട്ട് ഞെട്ടി മലയാളികൾ. ഏകദേശം 4700 രൂപയോളമാണ് ദുബായിൽ ചക്കയ്ക്ക് വില. കേരളത്തിൽ 60 രൂപ മുതൽ 100 രൂപ വരെയാണ് ഒരു ചക്കയുടെ വില. ഫുഡ് സപ്ലിമെന്റിന്റെയും, ഹെൽത്ത് ഡ്രിങ്കിന്റെയും അവശ്യഘടകമായി ഇടിച്ചക്കയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ പാകമാകും മുമ്പേയുള്ള ഇടിച്ചക്കയ്ക്കാണ് വില കൂടുതൽ.
വേനൽ കാലത്ത് വിളഞ്ഞ് പാകമാകുന്ന ചക്കയും ചക്കപ്പഴവും വിവിധ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഔഷധഫലമാണ്. പ്രത്യേക സീസണുകളിൽ മാത്രം ലഭ്യമാകുന്നത് കൊണ്ട് തന്നെ ചക്കകളിൽ നിന്നും ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങളും, രുചിയേറും വിഭവങ്ങളും നിർമിച്ച് പിന്നീട് ഉപയോഗിക്കാനായി സൂക്ഷിച്ചുവെക്കാറുണ്ട്. ജാക്ക് ഫ്രൂട്ട് കൗൺസിൽ, കൃഷി വിജ്ഞാൻ കേന്ദ്ര, തുടങ്ങിയ ഏജൻസികളുടെ പരിശ്രമ ഫലമായാണ് ചക്കയുടെ പ്രിയവും വിപണിമൂല്യവും വർധിച്ചിരിക്കുന്നത്. ചക്ക കുരുവിനും സൂപ്പർ മാർക്കറ്റുകളിൽ പൊള്ളുന്ന വിലയാണ്.
Post Your Comments