ഇന്ത്യക്കാര്‍ അമേരിക്കയിലെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ് രംഗത്ത്. യുഎസിലെ എച്ച്-ബി വിസാ പ്രശ്‌നം സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാര്‍ ജോലി കവര്‍ന്നെടുക്കുകയല്ലെന്നും മറിച്ച് തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയാണെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
ഇന്ത്യന്‍ കമ്പനികള്‍ തൊഴിലുകള്‍ മോഷ്ടിക്കുകയല്ലെന്ന് അമേരിക്കന്‍ ഭരണകൂടം അറിഞ്ഞിരിക്കണം. ഇന്ത്യന്‍ കമ്പനികള്‍ യുഎസില്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് ഉള്‍പ്പെടെ 80 ഓളം രാജ്യങ്ങളില്‍, ഇതില്‍ 200 നഗരങ്ങളില്‍ ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
അമേരിക്കയില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ നികുതിയിനത്തില്‍ അഞ്ചു വര്‍ഷത്തിനിടെ 20 ബില്യണ്‍ നല്‍കിയിട്ടുണ്ട്. നാല് ലക്ഷത്തോളം ജനങ്ങള്‍ക്ക് ഇതിനകം ജോലി നല്‍കി കഴിഞ്ഞെന്നും രവി ശങ്കര്‍ പ്രസാദ് പറയുന്നു.
Post Your Comments