
ദുബായി: ഗള്‍ഫ് ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായി ദുബായി റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുറത്തുവിട്ട ബോധവല്‍ക്കരണ വീഡിയോ ഏറെ പ്രശംസ പിടിച്ചുപറ്റി. കാല്‍നട യാത്രക്കാര്‍ അശ്രദ്ധമായും സീബ്രാലൈന്‍ തെറ്റിച്ചും റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതും അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് അബദ്ധം മനസിലാക്കി പിന്മാറുന്നതുമായ രസകരമായ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
ട്രാഫിക് ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി ആര്‍ടിഎയിലെ ഏതാനും ജീവനക്കാരാണ് വീഡിയോ ചിത്രീകരിക്കാനായി രംഗത്തെത്തിയത്. വിവിധ പ്രദേശങ്ങളിലെ റോഡുകളില്‍ നിലയുറപ്പിച്ച സംഘം കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നതാണ് ചിത്രീകരിച്ചത്. തെറ്റായി റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് അലാറം മുഴക്കി മുന്നറിയിപ്പ് നല്‍കുകയും ഇതുകേള്‍ക്കുന്നതോടെ അബദ്ധം പിണഞ്ഞത് മനസിലാക്കി ആളുകള്‍ പിന്മാറി സീബ്രാലൈനിലേക്ക് മാറുന്നതുമായ രംഗങ്ങള്‍ ഏറെ രസകരമാണ്.
നിശ്ചയിക്കപ്പെട്ടിരിക്കുന്നയിടങ്ങളില് കൂടി മാത്രം കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കണമെന്നും കാല്‍നടയാത്രക്കാരുടെ അശ്രദ്ധയാണ് റോഡ് അപകടങ്ങള്‍ക്ക് പ്രധാനകാരണമെന്നും അധികൃതര്‍ അറിയിച്ചു.
See what happens when you don’t pass from the pedestrian area! Check our #PauseForPedestrians campaign during Gulf Traffic Week. pic.twitter.com/BEZPCeDxas
— RTA (@RTA_Dubai) March 15, 2017
Post Your Comments