കൊച്ചി: സ്ത്രീപീഡനക്കേസ് ഒതുക്കിതീർക്കാൻ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ എറണാകുളം നോർത്ത് സിഐ: ടി.ബി. വിജയന് സസ്പെൻഷൻ. മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ 25 പേർ ചേർന്നു പീഡിപ്പിച്ച കേസ് പണം വാങ്ങി ഒത്തുതീർത്തെന്നാണ് പരാതി. ഇതോടൊപ്പം കുബേര ഓപ്പറേഷനിൽ കുടുങ്ങിയ പണമിടപാടുകാരനിൽനിന്നും ഇയാൾ കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്.
മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി നൽകാമെന്നു വാഗ്ദാനം ചെയ്ത് പൂട്ടിയിട്ട പീഡിപ്പിച്ച കേസിൽ ഓരോ പ്രതികളിൽ നിന്നും ഏഴ് ലക്ഷം രൂപ വാങ്ങി അഞ്ച് ലക്ഷം വീതം യുവതിക്ക് നൽകിയ ശേഷം രണ്ട് ലക്ഷം വീതം പൊലീസുകാരും അഭിഭാഷകനും ചേർന്ന് പങ്കിട്ടെടുത്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Post Your Comments