പത്തനംതിട്ട: 10 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ റിമാന്റ് ചെയ്തു. റെജി എന്ന യുവാവിനെ വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റെജി നിരന്തരം പെണ്‍കുട്ടിയെ ശല്യപ്പെടുത്താനും കയറിപിടിക്കാനും ശ്രമിച്ചിരുന്നു.
പെണ്‍കുട്ടിയുടെ വീടിന് സമീപം തന്നെയായിരുന്നു റെജിയും താമസിച്ചിരുന്നത്. പെണ്‍കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിക്കാനും പ്രതി ശ്രമിച്ചിരുന്നു. സ്കൂളില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് സംഭവം പുറത്തറിയുന്നത്. പോക്സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
Post Your Comments