സന്ദേശങ്ങള്‍ പൂര്‍ണമായി സുരക്ഷിതമെന്ന് അവകാശപ്പെട്ട് എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാനുള്ള സംവിധാനവുമായി ജനപ്രിയ സോഷ്യല്‍നെറ്റ്‌വർക്ക് ആപ്ലിക്കേഷൻ വാട്സാപ്പ് രംഗത്തെത്തിയിരുന്നു. ആർക്കും ചോർത്താനാവില്ല എന്നവകാശപ്പെട്ട 256 ബിറ്റ് എൻഡു ടു എൻഡ് സുരക്ഷയാണ് വാട്സാപ്പ് ടെക്കികൾ അവതരിപ്പിച്ചത്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം വാട്സാപ്പ് സന്ദേശങ്ങൾ അത്ര സുരക്ഷിതമല്ലെന്നാണ്. എത്ര സുരക്ഷിതമായാലും നിങ്ങളുടെ സന്ദേശങ്ങൾ ഹാക്കർമാർക്ക് വായിക്കാൻ കഴിയും.
എത്ര മെസേജിങ് അക്കൗണ്ടുകളാണ് റിസ്കിൽ എന്ന് പോയിന്റ് ചെക്ക് എന്ന വെബ്സൈറ്റ്, വ്യക്തമാക്കിയിട്ടില്ല, പക്ഷെ ഇത് കോടിക്കണക്കിനു ഉപയോക്താക്കൾക്ക് വെല്ലുവിളിയായിമാറാം. ഒരു നിരപരാധിയെ തിരയുന്ന ഫോട്ടോ അയച്ച് അക്കൗണ്ട് ഹാക്ക് ചെയ്യാൻ സാധിക്കുമെന്നാണ് പറയുന്നത്. ആ ചിത്രം അയക്കുന്നത് വഴി ആ അക്കൗണ്ടിലെ സന്ദേശങ്ങൾ ഉൾപ്പടെ എല്ലാം ഹാക്ക് ചെയ്യാൻ സാധിക്കും. മാത്രമല്ല ഇത് ഒരു വൈറസ് പോലെ മറ്റു അക്കൗണ്ടുകളിലേക്കും എത്തിക്കാൻ സാധിക്കും. എൻഡു ടു എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ചാൽ ഒരു പരിധി വരെ ഇത് തടയാൻ സാധിക്കുമെന്ന് പറയുന്നു. മാത്രമല്ല ഇത്തരം വൈറസുകൾ തിരിച്ചറിഞ്ഞ് അവയെ ബ്ലോക്ക് ചെയ്യണമെന്നും സുരക്ഷാ ഗവേഷകർ പറയുന്നു.
Post Your Comments