ദുബായ്: യുഎഇ ധനകാര്യ മന്ത്രാലയം രാജ്യവ്യാപകമായി മൂല്യ വര്‍ധിത നികുതി(വാറ്റ്)ബോധവത്കരണ ക്യാമ്പെയിന് ആരംഭിക്കുന്നു. വാറ്റ് നിയമത്തിന് യുഎഇ അംഗീകാരം നല്കി കഴിഞ്ഞു. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ കഴിഞ്ഞ ബുധനാഴ്ച കരട് നിയമം പാസാക്കുകയുണ്ടായി.
നികുതി പരിക്കുന്നതു കൂടാതെ പിഴ ഉള്‍പ്പെടെ ബില്ലില്‍ പറയുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോധവത്കരണം നടത്തുന്നത്. ബിസിനസ്സ് മേഖലയിലെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ മുതല്‍ ബഹുരാഷ്ട്ര സംഘടനകള്‍ക്ക് വരെ ഇത് സഹായകമാകും. ഈ മേഖലയില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ബോധവത്കരണം നടത്തപ്പെടും.
പുതിയ നിയമം വന്നതിനുപിന്നാലെ ബോധവത്കരണ സെഷനുകള്‍ സംഘടിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ധനകാര്യ മന്ത്രാലയം പറയുന്നു. പുതിയ വാറ്റ് നിയമത്തില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ എന്തൊക്കെ ചെയ്യേണ്ടി വരും തുടങ്ങിയ കാര്യങ്ങളാകും ബോധവത്കരണത്തില്‍ ഉള്‍പ്പെടുത്തുക.
Post Your Comments