തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് സംഭവം. വര്‍ക്കലയില്‍ സ്വകാര്യ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അധികൃതരില്‍നിന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്
Post Your Comments