ദുബായിക്ക് തിലകക്കുറിയാകാനൊരുങ്ങുന്ന മെയ്ഡന്‍ വണ്‍ ഷോപ്പിങ് മാളിന്റെ ശിലാസ്ഥാപനം ദുബായ് ഭരണാധികാരി ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിർവഹിച്ചു. എക്‌സ്‌പോ-2020’ന് മുന്നോടിയായി പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം. മൊത്തമായും എയര്‍ കണ്ടീഷന്‍ ചെയ്തതായിരിക്കും ഈ മാള്‍ എന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. 80 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോപ്പിങ് മാളാണ് പദ്ധതിയുടെ പ്രത്യേകത. നീളമേറിയ തെരുവിന്‍െറ മാതൃകയിലായിരിക്കും ഇത് നിര്‍മിക്കുക. താപനില നിയന്ത്രിക്കാന്‍ വേനല്‍ക്കാലത്ത് തെരുവ് ചില്ല് കൂട് കൊണ്ട് മൂടും. തണുപ്പ് കാലങ്ങളില്‍ മേല്‍ക്കൂര തുറന്നു കൊടുക്കും.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റസ്റ്റോറന്റും മെയ്ഡന്‍ വണ്ണില്‍ തന്നെയാണ് ഒരുങ്ങുന്നത്. 675 മീറ്റര്‍ ഉയരത്തിലാണ് റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ടവറിലുള്ള മറ്റൊരു വിസ്മയം ലോകത്തിലെ ഏറ്റവും വലിയ ഡാന്‍സിംഗ് ഫ്ളോറാണ്. 420 മീറ്ററാണ് ഫൗണ്ടേഷന്റെ വലിപ്പം. ആകെ 652 സ്റ്റോറുകള്‍ മാളില്‍ ഉള്‍ക്കൊള്ളും. 78,300 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുങ്ങും. ഒപ്പം, 25,000 ചതുരശ്ര മീറ്ററില്‍ ഒരു ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സെന്ററും 8,000 പേരെ ഉള്‍ക്കൊള്ളുന്ന വേദിയും ഒരുക്കുന്നുണ്ട്. 8,600 കോടി ഡോളറാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷം 180 ദശലക്ഷം വിനോദസഞ്ചാരികള്‍ ഇവിടെയെത്തുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
Post Your Comments